'ഇ‍ൗ സഹായങ്ങൾക്ക്‌ എന്റെ ജീവന്റെ വിലയുണ്ട്‌'

extreme poverty bijo

കൊഞ്ചിറവിളയിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ ഫ്ലാറ്റും ചികിത്സ സഹായവും ലഭിച്ച രാധിക മക്കൾക്കും അമ്മയ്ക്കും ബന്ധുവിനുമൊപ്പം

avatar
ബിജോ ടോമി

Published on Nov 01, 2025, 08:08 AM | 1 min read

തിരുവനന്തപുരം: ‘അവസാന അതിദരിദ്രർക്കും മോചനം’. വെള്ളിയാഴ്‌ചത്തെ ദേശാഭിമാനിപത്രത്തിന്റെ ഒന്നാം പേജ്‌ വാർത്തയുടെ തലക്കെട്ട്‌ മകൾ ഗ‍ൗരി വായിച്ചപ്പോൾ രാധിക പുഞ്ചിരിച്ചു. നാൽപ്പത്തിമൂന്നുകാരിയായ രാധികയുടെ കണ്ണിലും തെളിഞ്ഞു സന്തോഷം. സർക്കാർ ഇടപെടലില്ലാതെ അതിജീവനം അസാധ്യമായിരുന്ന 64,006 കുടുംബങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം കൊഞ്ചിറവിള പനനിൽക്കുന്ന്‌ വീട്ടിൽ വി എസ്‌ രാധികയുടേത്‌. ‘ഇ‍ൗ സഹായങ്ങൾക്ക്‌ എന്റെ ജീവന്റെ വിലയുണ്ട്‌’ എന്ന രാധികയുടെ വാക്കുകളിൽ എല്ലാമുണ്ട്‌.


2018 മാർച്ചിൽ ഗ‍ൗരിയുടെ പത്താം ക്ലാസ്‌ പരീക്ഷയുടെ അവസാന ദിവസം മകളുടെ സ്‌കൂളിലെത്തിയതാണ്‌ രാധിക. നിർത്താതെ ഛർദിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തുടർപരിശോധനയിലാണ്‌ ഒരു വൃക്ക പൂർണമായും രണ്ടാമത്തേത് 75 ശതമാനവും പ്രവർത്തനരഹിതമെന്ന്‌ കണ്ടെത്തിയത്‌. വൃക്ക മാറ്റിവയ്‌ക്കുകയല്ലാതെ വഴിയില്ല. ഒരു സെന്റ്‌ ഭൂമിപോലും സ്വന്തമായില്ലാത്ത, പേട്ട ആനയറയിലെ വാടകവീട്ടിൽ തുച്ഛവരുമാനത്തിൽ കഴിഞ്ഞ നാലംഗ കുടുംബത്തിന്‌ മുന്നിൽ ശൂന്യത നിറഞ്ഞ ദിനങ്ങൾ. ഒരാഴ്‌ചത്തെ മരുന്നിനുമാത്രം 10,000 രൂപയിലധികം.


കുടുംബവും അതിദാരിദ്ര്യനിർമാർജന പദ്ധതിയിൽ ഉൾപ്പെട്ടതാണ്‌ അതിജീവനത്തിന്‌ കരുത്തായത്‌. ചികിത്സയ്‌ക്കായി സർക്കാർ മൂന്നുലക്ഷംരൂപ അനുവദിച്ചു. ഭർത്താവ്‌ അനിൽ കുമാറിന്റെ വൃക്ക രാധികയ്‌ക്ക്‌ മാറ്റിവച്ചു. നാട്ടുകാരും സഹായിച്ചു. കോർപറേഷന്റെ മെഡിക്കൽ കാർഡ്‌ ലഭിച്ചതിനാൽ തുടർമരുന്നുകൾ സ‍ൗജന്യമായി ലഭിക്കുന്നു. ഉപജീവനത്തിനായി കോർപറേഷൻ ചെറിയ പെട്ടിക്കട അനുവദിച്ചു.


ഇതിനിടെ സർക്കാർ കല്ലടിമുഖത്ത്‌ അനുവദിച്ച ഫ്ലാറ്റിൽ കഴിഞ്ഞ ഞായറാഴ്‌ച പാലുകാച്ചൽ നടത്തി. ആറുമാസത്തേക്കാണ്‌ നിലവിൽ കരാർ. ഇതിനകം എവിടെയെങ്കിലും മൂന്ന്‌ സെന്റ്‌ വസ്‌തുവും വീടും ലഭിച്ചാൽ അവിടേക്ക്‌ മാറാൻ അനുമതിയുണ്ട്‌. വീട്‌ വാങ്ങാൻ 10 ലക്ഷം രൂപ സർക്കാർ നൽകും. വീട്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഇവർ. ഗ‍ൗരി ഇപ്പോൾ ബംഗളൂരുവിൽ അവസാന വർഷ നഴ്‌സിങ്‌ വിദ്യാർഥിയാണ്‌. ഇളയമകൾ ഗംഗ ഏവിയേഷന്‌ പഠിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home