കൊച്ചി– ധനുഷ്കോടി ദേശിയ പാതയിൽ വ്യാപക മണ്ണിടിച്ചിൽ

landslide kochi dhanushkodi
വെബ് ഡെസ്ക്

Published on Oct 28, 2025, 05:04 PM | 1 min read

മൂന്നാർ : കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ വ്യാപകമായി മണ്ണിടിഞ്ഞു. പള്ളിവാസലിനു സമീപം മൂലക്കടയിലാണ് റോഡിന്റെ വശം ഇടിഞ്ഞത്. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡ് പണി നടന്നുവരികയാണ്. രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്നുണ്ട്‌. റോഡ് നിർമാണത്തിന്റെ ഭാ​ഗമായി വശങ്ങളിൽ കെട്ടിപൊക്കിയ കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്‌. നിയന്ത്രണങ്ങളോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home