കേരളത്തിന്റെ അഭിമാനം; ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

photo credit: Kerala Tourism
ഇടുക്കി: കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശിയോദ്യാനമായി ഇരവികുളത്തെ തെരഞ്ഞെടുത്തു.
92.97% മാർക്കാണ് ഇരവികുളം കരസ്ഥമാക്കിയത്. ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനവും ഒന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ഐയുസിഎൻ-ഡബ്ല്യൂസിപിഎ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് കേരളം 76.22% സ്കോർ നേടി ദേശീയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്. 90.63 ശതമാനം സ്കോർ നേടി മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻചോല ദേശീയോദ്യാനവും 89.84 സ്കോർ നേടി. ചിന്നാർ വന്യജീവി സങ്കേതവും മികച്ചസംരക്ഷിത വന മഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയിലിടം നേടി.
പുൽമേടുകളും ഷോലവനങ്ങളുമുള്ള നീലഗിരി ഇരവികുളും താർ (വരയാട്) ആവാസവ്യവസ്ഥയാൽ ശ്രദ്ധേയമാണ്. നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങൾ അപൂർവതയാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തം വും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു. മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ അംഗീകാരം ഇരവികുളം നാഷണൽ പാർക്കിന്റെ സ്വർണജൂബിലിക്ക് സമർപ്പിക്കാവുന്നതായി ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അഭിപ്രായപ്പെട്ടു.









0 comments