കലയിലെ നിർഭയത്വത്തെ സംഘപരിവാർ ഭയക്കുന്നു: പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം: രാജ്യത്തെ തീവ്രവർഗീയ വലതുരാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന എമ്പുരാൻ സിനിമയ്‌ക്കെതിരായിനവമാധ്യമങ്ങളിലെ സംഘപരിവാർ ആക്രമണത്തെ ജാഗ്രതയോടെ കാണണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി
അഭ്യർഥിച്ചു. ചരിത്രത്തോടും ജീവിതത്തോടും സത്യസന്ധത പുലർത്തുന്ന കലയെയും സാഹിത്യത്തെയും സംഘപരിവാർഎന്നും ഭയന്നിട്ടുണ്ട്. അതുകൊണ്ടാണ് കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും വേട്ടയാടുന്നത്. അതിന്റെ തുടർച്ചയാണ് എമ്പുരാൻ സിനിമയ്‌ക്കെതിരായ നികൃഷ്ട നീക്കം. വെറുപ്പിനെതിരായ മനുഷ്യസ്നേഹത്തിന്റെ ആവിഷ്കാരമാണ് ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ എമ്പുരാൻ മുന്നോട്ടുവയ്‌ക്കുന്നത്.
എമ്പുരാൻ സിനിമയ്‌ക്കും അതിലെ കലാകാരന്മാർക്കും പുരോഗമന കലാസാഹിത്യ സംഘം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രസിഡന്റ് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ എന്നിവർ അറിയിച്ചു.









0 comments