പണിമുടക്ക് തള്ളി ജീവനക്കാർ: സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ

Employees rejected the strike.

പത്തനംതിട്ട ജില്ലാ ട്രഷറി ഓഫീസിൽ പണിമുടക്കിൽ പങ്കെടുക്കാതെ ജീവനക്കാർ ജോലിക്ക് ഹാജരായപ്പോൾ

വെബ് ഡെസ്ക്

Published on Jan 22, 2025, 12:23 PM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ആനുകൂല്യങ്ങൾ അനുവദിക്കുകതന്നെ ചെയ്യുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിട്ടും ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്ക്‌ ഭൂരിപക്ഷം ജീവനക്കാരും തള്ളി. മിക്ക ഓഫീസുകളിലും ജീവനക്കാർ ജോലിക്ക് ഹാജരായതോടെ സർക്കാരാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്‌നോൺ ആയി കണക്കാക്കുമെന്ന്‌ പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


അഞ്ചുവർഷംകുടുമ്പോഴുള്ള ശംബള പരിഷ്‌കരണമുൾപ്പെടെ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ സാമ്പത്തകമായി ഞെരുക്കിയിരുന്നില്ലെങ്കിൽ കേരളത്തിൽ ഒരു പ്രയാസവും ഉണ്ടാകില്ല. റവന്യൂ വരുമാനം വർധിച്ചിട്ടും കേന്ദ്രസർക്കാർ കേരളത്തിനുള്ള അർഹതപ്പെട്ട വിഹിതം തരാതിരിക്കുന്നതും വായ്‌പയെടുക്കുന്നതിൽ മുൻകാലത്തൊന്നുമില്ലാത്ത നിയന്ത്രണം ഏർപ്പെടുത്തിയും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം സംസ്ഥാനം മുടക്കിയിട്ടും തുക അനുവദിക്കാത്തതുമാണ്‌ സംസ്ഥാനത്തെ സാമ്പത്തികമായി പ്രയാസത്തിലാക്കുന്നത്‌. എങ്കിലും സമയബന്ധിതമായി ജീവനക്കാരുടെ ഡിഎ ഉൾപെടെയുള്ളവ കൊടുത്തുതീർക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home