തിരൂരിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു

tirur elephant
വെബ് ഡെസ്ക്

Published on Jan 08, 2025, 07:48 AM | 1 min read

തിരൂർ : മലപ്പുറം തിരൂർ ബിപി അങ്ങാടി വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തൂക്കിയെറിഞ്ഞു. ബുധനാഴ്ച പുലർച്ചെ 12.30 ഓടെ ബിപി അങ്ങാടി ജാറം മൈതാനിയിൽ വച്ചായിരുന്നു സംഭവം.


തുവ്വക്കാട് പോത്തുന്നൂരിൽ നിന്നും എത്തിയ വരവ് ജാറം മൈതാനിയിലെത്തിയതിനിടയിൽ അഞ്ച് ആനകളിൽ ഒന്ന് ഇടയുകയായിരുന്നു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മുന്നോട്ടു നീങ്ങിയ ആന ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ തുമ്പിക്കൈയ്യിൽ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞു. ദൂരെ തെറിച്ച് വീണ ഇയാളെ ഗുരുതര പരുക്കുകളുടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തിക്കിലും തിരക്കിലുംപെട്ട് 20 ഓളം പേർക്കും പരുക്കേറ്റു. വിരണ്ട ആനയെ രണ്ട് മണിയോടെ പാപ്പാൻമാർ തളച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home