പാലക്കാട് വയോധികരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രതീകാത്മകചിത്രം
പാലക്കാട് : മാങ്കുറുശ്ശിയിൽ വയോധികരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ് നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരാണ് മരിച്ചത്. പങ്കജത്തെ വീട്ടിലെ താഴത്തെ നിലയിലെ കിടപ്പ് മുറിയിലും രാജനെ വീടിൻറെ മുകൾ നിലയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പങ്കജത്തിന്റെ ഭർത്താവ് വാസുവിന്റെ സഹോദരനാണ് രാജൻ. വാസു 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരണകാരണം വ്യക്തമല്ല. മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തമിഴ്നാട്ടിലേക്ക് ടൂർപോയ പങ്കജത്തിൻ്റെ മകൻ ഇവരെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും ഇവർ എത്തി പരിശോധിച്ചപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വീടിന്റെ മുൻ വാതിലുകൾ അടച്ചിരുന്നതായും സിസിടിവി ഓഫാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.









0 comments