ആമയിഴഞ്ചാൻ തോട്ടിൽ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം : പഴവങ്ങാടി സെൻട്രൽ തീയറ്ററിന് മുൻ വശത്ത് ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി സതീഷ് (60) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പകൽ ഒന്നോടെയാണ് സംഭവം. തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇയാൾ മദ്യലഹരിയിൽ തോട്ടിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇയാളെ പകൽ പഴവങ്ങാടി പരിസരത്ത് കണ്ടതായും നാട്ടുകാർ പറയുന്നു.അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫോർട്ട് പൊലീസ് അറിയിച്ചു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത്.









0 comments