ആദ്യമായി പ്രത്യേക പാഠപുസ്തകം

ശ്രവണ പരിമിതർ ഇനി കൂളായി പഠിക്കും

ssss

ബധിര വിദ്യാലയം അധ്യാപക പരിശീലനത്തിൽ പുതിയ ബുക്ക്‌ പരിചയപ്പെടുത്തുന്നു

avatar
റഷീദ്‌ ആനപ്പുറം

Published on May 22, 2025, 05:47 PM | 2 min read

സാധാരണ സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങൾക്കകത്തെ അക്ഷരവും വാക്കും ഉച്ചരിച്ച്‌ പഠിക്കാൻ കേൾവി പരിമിതർ പ്രയാസം നേരിടുന്നതിന്‌ പരിഹാരമായാണ്‌ പ്രത്യേക ബുക്ക്‌ തയ്യാറാക്കിയത്‌.


തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിന്‌ വിരാമം. കേൾവി പരിമിതിയുള്ള കുട്ടികൾക്ക്‌ ഭാഷാപഠനം എളുപ്പമാക്കാൻ പ്രത്യേക പുസ്‌തകം തയ്യാറായി. ചിത്രങ്ങളുടെ സഹായത്തോടെയും ലഘു വാചകങ്ങളിലൂടെയും ഭാഷയും ഗണിതവും കുട്ടികളിൽ ഉറപ്പിക്കുന്നതിനായി രണ്ട്‌, മൂന്ന്‌ ക്ലാസുകളിലാണ്‌ പാഠപുസ്‌തകവും പ്രവർത്തന ബുക്കും എസ്‌സിഇആർടി തയ്യാറായത്‌.


ഇതുവരെ ഉപയോഗിച്ച സാധാരണ സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങൾക്കകത്തെ അക്ഷരവും വാക്കും ഉച്ചരിച്ച്‌ പഠിക്കാൻ കേൾവി പരിമിതർ പ്രയാസം നേരിടുന്നതിന്‌ പരിഹാരമായാണ്‌ പ്രത്യേക ബുക്ക്‌ തയ്യാറാക്കിയത്‌. രണ്ടാം ക്ലാസിൽ അഞ്ചും മൂന്നാം ക്ലാസിൽ നാലും ബുക്കാണ്‌ തയ്യാറാക്കിയത്‌. ഒന്നിൽ നേരത്തെ മൂന്ന്‌ ബുക്ക്‌ തയ്യാറാക്കിയിരുന്നു. നാലാം ക്ലാസിലേക്കുള്ള ബുക്കും തയ്യാറാക്കുന്നുണ്ട്‌.


മൂന്നാം ക്ലാസിലെ ഗണിത പാഠ ബുക്ക്‌ മൂന്നാം ക്ലാസിലേക്ക്‌ തയ്യാറാക്കിയ പുതിയ ഗണിതബുക്ക്‌


പാഠഭാഗങ്ങൾ ലഘൂകരിച്ചും ചിത്രങ്ങൾ കൂടുതൽ നൽകിയും ഉച്ചാരണത്തിന്‌ സൗകര്യമുള്ള വാക്കുകൾ ആദ്യം പഠിപ്പിച്ചും അക്ഷരം ഉറപ്പിക്കുകയാണ്‌ പുതിയ പാഠപുസ്‌തക സമീപനം. അതിനാൽ മുതിർന്ന ക്ലാസുകളിൽ കുട്ടികൾക്ക്‌ പഠനം ഭാരമാകില്ല.


കേരളത്തിൽ 32 സർക്കാർ, എയ്‌ഡഡ്‌ ബധിര വിദ്യാലയങ്ങളാണുള്ളത്‌. ഇവിടെ ഒന്നാം ക്ലാസിൽ പ്രത്യേക പ്രവർത്തന ബുക്കുണ്ട്‌. രണ്ടു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ ജനറൽ സ്‌കൂളുകളിലെ പുസ്‌തകമാണ്‌ ഉപയോഗിക്കുന്നത്‌. ആ ബുക്കിലെ പല ഭാഷാ പ്രയോഗങ്ങളും അക്ഷരങ്ങളും ബധിര സ്‌കൂളുകളിലെ എൽപി വിഭാഗം കുട്ടികൾക്ക്‌ പഠിക്കുക പ്രയാസമായിരുന്നു. ഴ, റ, ക, ഉം, ആം തുടങ്ങിയ അക്ഷരങ്ങൾ വലിയ പ്രയാസം സൃഷ്‌ടിച്ചിരുന്നു. ബധിരർക്ക് ഉച്ചാരണം സാധ്യമാണെങ്കിലും കേൾവിയിൽ പരിമിതിയുള്ളതിനാൽ കേട്ട്‌ പഠിക്കുക പ്രയാസമാണ്‌. അതിനാൽ പാഠഭാഗങ്ങൾ ലഘൂകരിച്ചും ചിത്രങ്ങൾ കൂടുതൽ നൽകിയും ഉച്ചാരണത്തിന്‌ സൗകര്യമുള്ള വാക്കുകൾ ആദ്യം പഠിപ്പിച്ചും അക്ഷരം ഉറപ്പിക്കുകയാണ്‌ പുതിയ പാഠപുസ്‌തക സമീപനം. അതിനാൽ മുതിർന്ന ക്ലാസുകളിൽ കുട്ടികൾക്ക്‌ പഠനം ഭാരമാകില്ല.


സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിൽ വിദ്യാഭ്യാസ വകുപ്പ്‌ കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്‌. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കായി പാാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ എസ്‌സിഇആർടി.


ssss


ഏറെ ചർച്ചകൾക്കും ശില്‌പശാലകൾക്കും ഒടുവിലാണ്‌ എസ്‌സിഇആർടി പുതിയ പാഠപുസ്‌തകവും പ്രവർത്തന ബുക്കും തയ്യാറാക്കിയത്‌. ബധിര വിദ്യാലയങ്ങളിലെ അധ്യാപകർക്ക്‌ പരിശീലനവും നൽകി. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിൽ വിദ്യാഭ്യാസ വകുപ്പ്‌ കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്‌. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കായി പാാഠ്യപദ്ധതി തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ എസ്‌സിഇആർടി. അധ്യാപകർക്കുള്ള കൈപ്പുസ്‌തകം തയ്യാറാക്കിയിട്ടുണ്ട്‌. അധ്യാപകർക്കായി ശില്‌പശാലയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home