ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യവസായിയിൽനിന്ന് 30 ലക്ഷം തട്ടി

മംഗളൂരു>ഇ ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുസംഘം വ്യവസായിയിൽനിന്ന് 30 ലക്ഷം രൂപ തട്ടി. ദക്ഷിണ കന്നഡ ബണ്ട്വാൾ കൊളനാടിലെ വ്യവസായി ഇക്‌ബാലിന്റെ വീട്ടിൽനിന്നാണ് പണവും അഞ്ച് മൊബൈൽഫോണുകളും കൊണ്ടുപോയത്.
വെള്ളി രാത്രി എട്ടോടെ തമിഴ്‌നാട് രജിസ്ട്രേഷൻ കാറിൽ വീട്ടിലെത്തിയ ആറംഗസംഘം ഇ ഡി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വീട് പരിശോധിക്കാനുള്ള ഉത്തരവുണ്ടെന്ന് പറയുകയായിരുന്നു. ആദ്യം വീട്ടുകാരുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്തശേഷം മുറിയിലെ അലമാരയിൽ ബിസിനസിന് സൂക്ഷിച്ച 30 ലക്ഷം രൂപ കൈക്കലാക്കി.
ഇത്രയും തുക കൈവശംവയ്ക്കാൻ അധികാരമില്ലെന്നും ബംഗളൂരുവിലെ ഓഫീസിലെത്തി രേഖകൾ ഹാജരാക്കിയാൽ പണം തിരിച്ചേൽപ്പിക്കാമെന്നും പറഞ്ഞ് രാത്രി 10.30ന് വീട്ടിൽനിന്നിറങ്ങി. പൊലീസിൽ വിവരമറിയിച്ചപ്പോഴാണ് തട്ടിപ്പുസംഘമാണെന്ന് മനസ്സിലായത്. വിറ്റൽ പൊലീസ് അന്വേഷണം തുടങ്ങി.









0 comments