ഇഡി കൈക്കൂലി: ആരോപണവിധേയരെ സസ്‌പെൻഡ് ചെയ്യണമെന്ന് എ എ റഹീം എംപി


സ്വന്തം ലേഖകൻ
Published on May 18, 2025, 06:42 PM | 1 min read
ന്യൂഡൽഹി: കൊച്ചി ഇഡി യൂണിറ്റിലെ കൈക്കൂലി കേസിൽ കുറ്റാരോപിതരായ എല്ലാ ഉദ്യോഗസ്ഥരെയും ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ചു. കള്ളപ്പം തടയാൻ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്. കേസുകൾ രജിസ്‌റ്റർ ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിട്ടുള്ളത്. കുറ്റാരോപിതരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യണം. അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണം– എ എ റഹീം കത്തിൽ ആവശ്യപ്പെട്ടു.
Related News
കൊല്ലത്തെ കശുവണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികൾ തട്ടാൻ നോക്കിയ സംഭവത്തിലെ ഒന്നാം പ്രതി ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ അസി. ഡയറക്ടർ ശേഖർ കുമാറാണ്. തട്ടിപ്പുകാരായ ഇഡി ഉദ്യോസ്ഥരുടെ ഏജന്റുമാരായ മൂന്നുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കേസുകൾ ഒതുക്കിത്തീർക്കാൻ ഇഡി കൈക്കൂലി വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്.
ഇയാളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതോടെ മറ്റ് ഉന്നതരുടെ പങ്ക് വെളിപ്പെടും. അതിനാൽ ഇഡിയുടെ പല ഉന്നതരും അങ്കലാപ്പിലാണ്.









0 comments