കേസ് ഒതുക്കാൻ കെെക്കൂലി ; ഇഡി ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

കൊച്ചി
കേസ് ഒതുക്കാൻ കെെക്കൂലി ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസിലെ പ്രതി ഇഡി അസിസ്‌റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാൻ മാറ്റി. ശേഖർ കുമാറിനെ കൊച്ചി യൂണിറ്റിൽനിന്ന് ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റിയെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. അറസ്‌റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് ദീർഘിപ്പിച്ച ജസ്‌റ്റിസ് എ ബദറുദീൻ ഹർജി വിധിപറയാൻ മാറ്റുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കാനെന്ന പേരിൽ ഇടനിലക്കാരൻവഴി രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന കശുവണ്ടിവ്യവസായി അനീഷ്ബാബുവിന്റെ പരാതിയാണ് വിജിലൻസ് കേസിന് ആധാരം. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ശേഖർ കുമാറിന്റെ വാദം.









0 comments