ഗവർണറുടെ സർക്കുലർ: ഉത്തരവ്‌ കത്തിച്ച്‌ കണ്ണൂരിൽ യുവജന പ്രതിഷേധം

dyfi protest at kannur against governor
വെബ് ഡെസ്ക്

Published on Aug 12, 2025, 03:06 PM | 1 min read

കണ്ണൂർ: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം വിഭജന ഭീതിദിനം ആചരിക്കണമെന്ന ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെതിരെ യുവജന പ്രതിഷേധം. ​ഗവർണർ പുറത്തിറക്കിയ വിവാദ സർക്കുലർ കത്തിച്ച് കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം കെഎസ്‌ആർടിസി ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനംചെയ്‌തു.


ആർഎസ്എസ്സിന്‌ സ്വാതന്ത്ര്യസമരത്തിന്റെ യാതൊരു അനുഭവവുമില്ലെന്നും ഗാന്ധിവധം നടപ്പാക്കിയ ഹിന്ദുത്വവാദികൾ രാജ്യത്തിന്റെ തീഷ്‌ണമായ പോരാട്ടചരിത്രത്തെ ഭയപ്പെടുകയാണെന്നും വി കെ സനോജ്‌ പറഞ്ഞു. ഓണത്തെ വാമനജയന്തിയാക്കി, സ്ഥലനാമങ്ങൾ തിരുത്തിയെഴുതി. ചരിത്രത്തിൽ കള്ളക്കഥകൾ മെനഞ്ഞു. ഇതിന്റെ മറ്റൊരു ചുവടാണ്‌ സ്വാതന്ത്ര്യ ദിനത്തെ തമസ്‌കരിക്കാനുള്ള വിഭജന ഭീതിദിന വിവാദ സർക്കുലർ. ആർഎസ്‌എസ്സിനെ എക്കാലവും പ്രതിരോധിച്ച നാടാണ്‌ കേരളം. ഇവിടെ ഗവർണറെ മുൻനിർത്തിയുള്ള നടത്തുന്ന നീക്കങ്ങൾ എല്ലാ ശക്തിയുമുപയോഗിച്ച്‌ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്‌സൽ അധ്യക്ഷനായി. സെക്രട്ടറി സരിൻ ശശി സ്വാഗതംപറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം വി ഷിമ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home