ലഹരി മാഫിയ വ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ ജാഗ്രതാ പരേഡ്

തിരുവനന്തപുരം: മയക്കുമരുന്ന്, സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ഡിവൈഎഫ്‌ഐ നേരത്തെ ആരംഭിച്ച ‘ജനകീയ കവചം’ ക്യാമ്പയിൻ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്ത് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ ഫെബ്രുവരി ഏഴ് മുതൽ ഒമ്പതു വരെ തീയതികളിൽ ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖല, യൂണിറ്റ് തലങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിക്കും. ‘ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനത്ത് ഉടനീളം വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഇവിടെ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. Stand for secular India എന്ന മുദ്രാവാക്യമുയർത്തി ജനുവരി 30ന് 2500 കേന്ദ്രങ്ങളിൽ ഗാന്ധി രക്തസാക്ഷി അനുസ്മരണം സംഘടിപ്പിക്കുമെന്നും വി കെ സനോജ് പറഞ്ഞു. വാർത്താസമ്മേളത്തിൽ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ, പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ എന്നിവർ പങ്കെടുത്തു.









0 comments