മയക്കുമരുന്ന് കടത്ത്‌: യൂത്ത് ലീഗ് നേതാവിന് 7 വർഷം തടവ്

shafeeq.
വെബ് ഡെസ്ക്

Published on Oct 24, 2025, 10:52 AM | 1 min read

കാഞ്ഞങ്ങാട്: കാറിൽ മയക്കുമരുന്ന് കടത്തിയ കേസിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവിന് കോടതി ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാഞ്ഞങ്ങാട് ആറങ്ങാടി അരയിക്കടവിലെ ഫാത്തിമ മൻസിലിൽ അബ്ദുൾ ഷഫീഖ് എന്ന ഷഫീഖ് ആറങ്ങാടിയെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവനുഭവിക്കണം.


2019 ഫെബ്രുവരി 13ന് ആദൂർ കുണ്ടാറിൽ സുള്ള്യ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് കാറിൽ മയക്കുമരുന്ന് കടത്തുമ്പോഴാണ് പിടിയിലായത്. 12.220 ഗ്രാം മെത്തഫിറ്റമിനും രണ്ടുകുപ്പി കർണാടകനിർമിത വിദേശമദ്യവും കടത്തിയ കേസിലാണ് ശിക്ഷ. ഇൻസ്പെക്ടർമാരായ മാത്യു, എ വി ജോൺ എന്നിവരാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ പ്രേംസദനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി വേണുഗോപാലൻ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home