വിമാനമാർഗവും ലഹരിക്കടത്ത്‌: കാഴ്‌ചക്കാരായി കസ്റ്റംസ്‌

airline
avatar
സ്വന്തം ലേഖകൻ

Published on Mar 12, 2025, 12:00 AM | 1 min read

കൊണ്ടോട്ടി: കസ്റ്റംസ്‌ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സംസ്ഥാനത്തേക്ക്‌ വിമാനത്താവളങ്ങൾ വഴി രാസലഹരി വരുന്നു. രാജ്യാന്തര ലഹരിസംഘങ്ങൾ ഉൾപ്പെട്ട വൻ ശൃംഖലയാണ്‌ ഇതിനുപിന്നിൽ. സ്വർണക്കടത്ത്‌ സംഘങ്ങൾ സമീപകാലത്ത്‌ രാസലഹരിക്കടത്തിലേക്ക്‌ തിരിഞ്ഞതായും പൊലീസ്‌ കരുതുന്നു. ചെന്നൈ വിമാനത്താവളത്തിൽ കാർഗോ വഴി എത്തിയ അരക്കോടി രൂപയുടെ 1.665 കിലോ എംഡിഎംഎയാണ്‌ കൊണ്ടോട്ടി സ്വദേശി ആഷിഖിന്റെ വീട്ടിൽനിന്ന്‌ കഴിഞ്ഞദിവസം പൊലീസ്‌ പിടികൂടിയത്‌. സംസ്ഥാനത്തെ വലിയ ലഹരിവേട്ടയാണിത്‌.


വിമാനത്താവളംവഴി സുഗമമായി കടത്തിയ ലഹരിവസ്‌തുക്കളാണ്‌ സംസ്ഥാന പൊലീസ്‌ പിടികൂടി
യത്‌. കേന്ദ്ര സർക്കാരിന് കീഴിലെ കസ്റ്റംസ്‌ വിഭാഗത്തിനാണ്‌ വിമാനത്താവളങ്ങൾ വഴിയുള്ള ലഹരിക്കടത്ത്‌ തടയാനുള്ള ചുമതല. വിമാനമാർഗം എത്തുന്ന ചരക്കുകൾ എക്‌സ്റേ വഴി പരിശോധിക്കും. ഓരോ പായ്‌ക്കറ്റും സ്‌കാനിങ്ങിന്‌ വിധേയമാക്കണം. കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ ഇവ പൊട്ടിച്ച്‌ പരിശോധിക്കണം. എന്നാൽ, പലപ്പോഴും ഇത്തരം പരിശോധന നടക്കുന്നില്ല. രഹസ്യവിവരം ലഭിച്ച ലഗേജുകൾമാത്രമാണ്‌ ശാസ്‌ത്രീയമായി പരിശോധിക്കുന്നത്‌. നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഗൾഫ്‌ രാജ്യങ്ങളിൽനിന്നും ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക്‌ കയറ്റി അയക്കുന്നതായാണ്‌ വി
വരം. ഗൾഫ്‌ രാജ്യങ്ങളിൽ ഇതിനായി മലയാളികൾ ഉൾപ്പെട്ട വൻ കണ്ണി പ്രവർത്തിക്കുന്നുണ്ട്‌. പലരും പഴയ സ്വർണക്കടത്ത്‌ സംഘാംഗങ്ങളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home