വെള്ളക്കെട്ടിൽ വീണ് നാലരവയസുകാരൻ മരിച്ചു

death

ഏബൽ

വെബ് ഡെസ്ക്

Published on Jul 29, 2025, 08:32 PM | 1 min read

വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് പനംകുറ്റിക്ക് സമീപം വെള്ളക്കെട്ടിൽ വീണ് നാലരവയസുകാരൻ മരിച്ചു.പനംകുറ്റി മോളേൽ വീട്ടിൽ ജോമോൻ - നീതു ദമ്പതികളുടെ മകൻ ഏബൽ ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.

കൂട്ടുകാരനുമൊത്ത് വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാടത്തിന് സമീപത്തെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന കുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


വാൽക്കുളമ്പ് മോർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ എൽ കെ ജി വിദ്യാർഥിയാണ്.വടക്കഞ്ചേരി പൊലീസ് കേസെടുത്തു.മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.സംസ്ക്കാരം ബുധനാഴ്ച നടക്കും.സഹോദരി: അക്സ



deshabhimani section

Related News

View More
0 comments
Sort by

Home