വിദ്യാർഥികളിലെ സംഭരംഭകത്വ ആശയങ്ങളെ കണ്ടെത്തി ‘ഡ്രീം വെസ്റ്റർ 2.0’

കൊച്ചി: വിദ്യാർഥികൾക്കിടയിലെ മികച്ച സംഭരംഭകത്വ ആശയങ്ങളെ കണ്ടെത്താൻ ഡ്രീംവെസ്റ്റർ 2.0. കേരളത്തിലുടനീളമുള്ള കോളേജ് വിദ്യാർത്ഥികളുടെ ആശയങ്ങൾ വികസപ്പിച്ച് അവരെ സംരംഭകത്വത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെ അസാപ് കേരളയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും (KSIDC) സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയുടെ സമാപന സമ്മേളനം കൊച്ചിയിൽ നടന്നു.
മൂന്നുഘട്ടങ്ങളിൽനിന്നായി തിരഞ്ഞെടുത്ത 28 ആശയങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് വിജയികൾക്ക് കൈമാറി. പരിപാടിയിൽ മന്ത്രി മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.
കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ, അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, അസാപ് കേരള എസ്ഡിഎ വിഭാഗം മേധാവി ലൈജു ഐ പി നായർ, ഡെന്റകെയർ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.









0 comments