ഗവർണറുടെ ആജ്ഞാനുവർത്തിക്ക് താൽക്കാലിക വിസിയുടെ ചുമതല

തിരുവനന്തപുരം
കേരള സർവകലാശാല ‘ഓൺലൈൻ' താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ റഷ്യയ്‌ക്ക് ടൂർപോയപ്പോൾ പകരം ചുമതല കൊടുത്തത് ഗവർണറുടെ ആജ്ഞാനുവർത്തിക്ക്. വിരമിച്ച ഡോ. സിസ തോമസിനാണ് രാജ്ഭവൻ അഞ്ചുദിവസത്തെ ചുമതല നൽകിയത്. സർവകലാശാലയിൽ വിസി സ്ഥിരമായി എത്തിയില്ലെങ്കിലും ഓൺലൈനായി കാര്യങ്ങൾ അറിയുന്നുണ്ടെന്നും ഡിജിറ്റൽ ഒപ്പുവരെ ഇടാനുള്ള സൗകര്യമുണ്ടെന്നും പ്രസ്‌താവന നടത്തിയയാളാണ് മോഹനൻ കുന്നുമ്മൽ.
വൻ പൊലീസ് സന്നാഹത്തിൽ സർവകലാശാലയുടെ പിൻവാതിലൂടെയാണ് ഇവർ വിസിയുടെ മുറിയിലെത്തിയത്. സർവകലാശാലയിലെ സംഘപരിവാർ അനുകൂലികൾ ഇവരെ സ്വീകരിച്ച് ആനയിച്ചു. ഗവർണർ പറയുന്നത് അനുസരിച്ച് മാത്രമേ താൻ പ്രവർത്തിക്കുകയുള്ളുവെന്നും ചുമതല ഏറ്റെടുത്ത സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. വിസിയില്ലാത്ത ചെറിയ ഇടവേളയിൽ സർവകലാശാലയിലെ പ്രൊഫസറെ നിയമിക്കണമെന്നാണ് ചട്ടം. ഇതു ലംഘിച്ച് വിരമിച്ചയാൾക്ക് ചുമതല നൽകിയിൽ പ്രതിഷേധമുയർന്നു.
കേരള വിസിയുടെ ബിരുദം സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിലല്ല. ഇവിടെ താൽക്കാലിക വിസിമാരുടെ യോഗ്യത മെഡിക്കൽ ബിരുദവും എൻജിനിയറിങ് ബിരുദവുമാണ്. ഇതും ചാൻസലർ നടത്തിയ ചട്ടലംഘനമാണ്. കേരള സർവകലാശാലയിൽ സംഘർഷമുണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് രാജ്ഭവന്റെ ഈ നീക്കം.









0 comments