ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു

Shahina Abdulla.jpg
വെബ് ഡെസ്ക്

Published on Sep 20, 2025, 08:48 PM | 1 min read

കൊടുങ്ങല്ലൂർ: നെതർലാൻഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതർലാൻഡ്സിൽ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി കരളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളിൽ പ്രവർത്തിച്ചു. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായിരുന്നു.


വിപുലമായ സൗഹൃദസമ്പത്തിന് ഉടമയായിരുന്ന ഷാഹിന വിവിധ മേഖലകളിലെ ലോക മലയാളികൾക്കിടയിൽ വലിയ സ്വാധീനശേഷിയായിരുന്നു. ഭൗമ രാഷ്ട്രീയം, സാംസ്കാരിക പഠനം, ഫുട്ബോൾ, എന്നിങ്ങനെ നിരവധി മേഖലകളിൽ ഷാഹിന നിലയ്ക്കാത്ത അറിവന്വേഷണങ്ങൾ നടത്തി. കൊടുങ്ങല്ലൂർ, കരൂപടന്ന പള്ളി ഖബർ സ്ഥാനിൽ രാത്രി 8 മണിയോടെ സംസ്കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. ഷാഹിനയുടെ നിര്യാണത്തിൽ ലോക കേരള സഭ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home