'വിജ്ഞാനകേരളം' സ്ട്രാറ്റജിക് അഡ്വൈസർ ആയി ഡോ. സരിനെ നിയമിച്ചു

തിരുവനന്തപുരം: വിജ്ഞാനകേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസർ ആയി ഡോ. പി സരിനെ നിയമിച്ചു. ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് സർവ്വീസിൽ നിന്നും ഡെപ്യുട്ടി അക്കൗണ്ടൻ്റ് ജനറൽ ആയി സ്വമേധയാ വിരമിച്ചയാളാണ് സരിൻ. പൊതു പ്രവർത്തകനും എംബിബിഎസ് ഡോക്ടറുമാണ്.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്‌പ്മെൻ്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്)-ന് കീഴിൽ നടന്നു വരുന്ന കേരള നോളെജ് ഇക്കണോമി മിഷൻ (കെകെഇഎം) പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമുള്ള കർമ്മപരിപാടിയാണ് വിജ്ഞാന കേരളം.









0 comments