രാഗാരഞ്‌ജിനിക്ക് വക്കീൽ നോട്ടീസ് അയച്ച് സരിനും സൗമ്യയും

പാലക്കാട് : ഡോ. പി സരിനെതിരെ അപകീർത്തികരമായ കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തക രാഗാരഞ്ജിനിക്കെതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിനും ഭാര്യ ഡോ. സൗമ്യ സരിനുമാണ് പാലക്കാട്ടെ അഭിഭാഷകൻ എ വി രവി മുഖേന നോട്ടീസ് അയച്ചത്. ഫെയ്‌സ്ബുക്കിൽ വ്യക്തിഹത്യ നടത്താനായി പ്രചരിപ്പിച്ച കള്ളം സ്വമേധയാ പിൻവലിച്ച് ഏഴുദിവസത്തിനകം മാപ്പ് പറയണം.
സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ട കൊട്ടാരക്കര കോട്ടപ്പറമ്പിൽ വീട്ടിൽ രാഗാരഞ്ജിനി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളും കോൺഗ്രസ് പാർടി പ്രവർത്തകയുമായതിനാൽ രാഷ്ട്രീയ വൈരംവച്ച് ഗൂഢാലോചന നടത്തിയെന്നും നോട്ടീസിൽ പറയുന്നു. സരിനും ഭാര്യയും വെവ്വേറെയാണ് നോട്ടീസ് അയച്ചത്.









0 comments