print edition കോടതിയില്‍ തിരിച്ചടി ; ഒളിച്ചോടി കേരള വിസി

തിരുവനന്തപുരം
അറുപതോളം പിഎച്ച്ഡി ഗവേഷകരുടെ ഭാവി തുലാസിലാക്കി മോഹനന്‍ കുന്നുമ്മലിന്റെ തടിതപ്പല്‍ തന്ത്രം. ഈ മാസം ഒന്നിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം നടപടികള്‍ ഹൈക്കോടതിയെ അറിയിക്കണമെന്ന് വിധി വന്നിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച ചേരേണ്ട സിന്‍ഡിക്കറ്റ് യോഗം ഒഴിവാക്കി താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുങ്ങിയത്. സര്‍വകലാശാല ചട്ടം മറിക്കടന്ന് സ്വന്തം നിലയ്ക്കാണ് വിസി സിന്‍ഡിക്കറ്റ് യോഗം ചേരാന്‍ തീരുമാനിച്ചത്.
ഗവേഷക വിദ്യാര്‍ഥികളുടെ പിഎച്ച്ഡി, കലോത്സവത്തിന്റേത് അടക്കമുള്ള ഫണ്ട് പാസാക്കല്‍, രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ വിഷയം തീര്‍പ്പാക്കല്‍ എന്നീ അജൻഡകളാണ് ഇതോടെ വീണ്ടും ഫയലിലേക്ക് മടങ്ങുന്നത്.
എന്നാല്‍, സര്‍വകലാശാലയില്‍ തനിക്ക് സുരക്ഷയില്ലെന്നും അതിനാല്‍ യോഗം മാറ്റിവയ്ക്കുകയാണെന്നുമുള്ള വ്യാജ കഥയാണ് വിസി ഗവര്‍ണറുടെ മുന്നില്‍ അവതരിപ്പിച്ചത്.
വിസിയുടെയും സംഘപരിവാറിന്റെയും നാവായി പ്രവര്‍ത്തിക്കുന്ന സേവ് യൂണിവേഴ്സിറ്റിക്കാര്‍ ഇതിന്റെ പ്രചാരണവും ഏറ്റെടുത്തിട്ടുണ്ട്. അതേസമയം സിന്‍ഡിക്കറ്റ് യോഗം ചേരാന്‍ മുന്‍കൈയെടുത്ത കുന്നുമ്മല്‍ തന്നെയാണ് ധൃതിയില്‍ യോഗം റദ്ദാക്കിയതും.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് പലപ്പോഴായി വിസിക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. ഈ അവസരങ്ങളിലും സര്‍വകലാശാലാ സമൂഹത്തെ പ്രതിക്കൂട്ടിലാക്കുന്ന വ്യാജ കഥകളാണ് കുന്നുമ്മലും സംഘവും മെനഞ്ഞത്.








0 comments