മുഖ്യമന്ത്രി സമ്മാനിക്കും

print edition ഡോ. എം ലീലാവതിക്ക്‌ ദേശാഭിമാനി സാഹിത്യ പുരസ്‌കാരസമർപ്പണം 28ന്‌

m leelavathy
വെബ് ഡെസ്ക്

Published on Oct 19, 2025, 12:53 AM | 1 min read

കൊച്ചി: മലയാള നിരൂപണശാഖയിൽ ആധുനികതയുടെ വെളിച്ചം പടർത്തിയ ഡോ. എം ലീലാവതിക്ക്‌ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം 28ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മൂന്നുലക്ഷം രൂപയും ഫലകവുമാണ്‌ പുരസ്‌കാരം. പകൽ 11ന്‌ കളമശേരി കുസാറ്റ്‌ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിലാണ്‌ പുരസ്‌കാര സമർപ്പണം. ഇതോടനുബന്ധിച്ച്‌ സാഹിത്യോത്സവവും നടക്കും. ഡോ. എം ലീലാവതിയുടെ സാഹിത്യ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന പ്രബന്ധങ്ങളുടെ അവതരണമാണ്‌ രാവിലെ ഒന്പതിന്‌ ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌.


പുരസ്‌കാരസമർപ്പണ ചടങ്ങിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനാകും. മന്ത്രി പി രാജീവ്‌ മുഖ്യപ്രഭാഷണം നടത്തും. ദേശാഭിമാനി മുൻ സാഹിത്യപുരസ്‌കാര ജേതാവുകൂടിയായ എഴുത്തുകാരൻ എം മുകുന്ദൻ മുഖ്യാതിഥിയാകും. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ എന്നിവർ ആശംസകൾ നേരും. സംഘാടകസമിതി ചെയർമാൻ എസ്‌ സതീഷ്‌ സ്വാഗതവും ജനറൽ മാനേജർ കെ ജെ തോമസ്‌ നന്ദിയും പറയും.


സാഹിത്യോത്സവത്തിൽ രണ്ട്‌ സമാന്തര സെഷനുകളിലായാണ്‌ പ്രബന്ധാവതരണം. എം മുകുന്ദൻ ഉദ്‌ഘാടനംചെയ്യും. ഡോ. എം എസ്‌ മുരളി മോഡറേറ്ററാകും. സർവവിജ്ഞാനകോശ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഡോ. മ്യൂസ്‌ മേരി ജോർജ്‌, കേരള സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ ജി ഒലീന, കാലടി സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എൻ അജയകുമാർ, മടപ്പിള്ളി ഗവ. കോളേജ്‌ അസി. പ്രൊഫസർ ഡോ. കെ വി സജയ്‌ എന്നിവർ ആദ്യ സെഷനിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.


രണ്ടാം സെഷനിൽ ഡോ. സോണിയ ഇ പ മോഡറേറ്ററാകും. കാലടി സർവകലാശാല മലയാളം വകുപ്പ്‌ അധ്യക്ഷ ഡോ. കെ ആർ സജിത, എംജി സർവകലാശാല സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌ പ്രൊഫസർ ഡോ. ഹരികുമാർ ചങ്ങന്പുഴ, അങ്കമാലി സെന്റ്‌ പാട്രിക്‌സ്‌ അക്കാദമിയിലെ മലയാളം അധ്യാപിക ഡോ. ജിൻസി ടി സിറിയക്‌ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home