ഭാര്യയെയും വീട്ടുകാരെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

കൊട്ടിയം: ഭാര്യയെയും മകളെയെയും അവരുടെ മാതാപിതാക്കളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഭാര്യയെ ഫോണിലൂടെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമായിരുന്നു ആക്രമണം. മയ്യനാട് തൊക്കുംകര വരവിള വീട്ടിൽ ഇക്ബാൽ (30) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
ഭാര്യയെ ഫോണിൽ വിളിച്ച് ഇക്ബാൽ അസഭ്യം പറയുകയായിരുന്നു. ഇത് ഭാര്യമാതാവ് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവ് വീട്ടിലെത്തി ആക്രമണം നടത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഭാര്യമാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
കൊട്ടിയം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിഷ്ണു, മിഥുൻ, സിപിഒമാരായ നൗഷാദ്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.









0 comments