ആലപ്പുഴയിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

പ്രതീകാത്മക ചിത്രം
ചെറുതന: ആലപ്പുഴ ചെറുതനയിൽ ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആറ് പേർക്ക് തെരുവുനായയുടെ കടിയേറ്റത്.
ക്യാൻസർ രോഗി ഉൾപ്പെടെ ആറുപേർക്കാണ് നായയുടെ കടിയേറ്റത്.പരിക്കറ്റവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു.









0 comments