സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്നുമുതൽ; നൽകുന്നത് 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകൾ

Onam Kit
വെബ് ഡെസ്ക്

Published on Aug 26, 2025, 07:47 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല വിതരണോദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക്‌ കിറ്റ്‌ വിതരണം റേഷൻകട വഴിയാകും. സെപ്‌തംബർ നാലുവരെ കിറ്റ്‌ വാങ്ങാം.


ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള കിറ്റ്‌ ഉദ്യോഗസ്ഥർ എത്തിക്കും. ക്ഷേമസ്ഥാപനത്തിലെ നാല്‌ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾനൽകും.


ഓണക്കാലത്ത്‌ പിങ്ക്‌ കാർഡുകാർക്ക്‌ നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി നൽകും. നീലക്കാർഡിന്‌ 10 കിലോയും വെള്ളക്കാർഡിന്‌ 15 കിലോയും അരി നൽകും. കിലോയ്‌ക്ക്‌ 10.90 ര‍ൂപ നിരക്കിലാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home