സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം. ഈ മാസം16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.









0 comments