സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു

കിളിമാനൂർ: സംവിധായകൻ കബീർ റാവുത്തർ (83) അന്തരിച്ചു. കിളിമാനൂർ നിലവറ കുടുംബാംഗമാണ്. . കിളിമാനൂർ പാപ്പാല ജുമാമസ്ജിദിൽ പള്ളിയിൽ സംസ്കരിച്ചു. ഉള്ളൂർ പ്രശാന്ത്‌നഗറിന് സമീപം ശിവശക്തിനഗറിലാണ് നിലവിൽ താമസം. മലയാളിയായ ഇദ്ദേഹം ഹിന്ദിയിലും സിനിമകൾ ചെയ്തു. രാജസേനൻ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 1970ൽ സംവിധാനം പഠിച്ചിറങ്ങിയ റാവുത്തർ, 1982ൽ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലുബ്‌ന ശ്രദ്ധേയമായിരുന്നു. ഹജ്ജിന്റെ പശ്ചാത്തലത്തിൽ മക്കയിലും മദീനയിലും ഷൂട്ട് ചെയ്ത ലബൈക്ക് ആയിരുന്നു അടുത്ത ചിത്രം.
സോമൻ, ജയഭാരതി, ജഗതി എന്നിവർ അഭിനയിച്ച ‘കഥ പറയും കായൽ’ സായികുമാർ നായകനായ 'ഇങ്ങനെയും ഒരാൾ' എന്നിവയാണ് റാവുത്തർ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. റഹ്മാൻ, മഹാലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ അഭിനയിച്ച 'പറന്നുയരാൻ' എന്ന റാവുത്തറിന്റെ സിനിമ റിലീസായില്ല.









0 comments