സംവിധായകൻ കെ മധു കെഎസ്‌എഫ്‌ഡിസി ചെയർമാൻ

തിരുവനന്തപുരം: സംവിധായകൻ കെ മധുവിനെ ചലച്ചിത്രവികസന കോർപറേഷൻ (കെഎസ്‌എഫ്‌ഡിസി) ചെയർമാനായി സാംസ്‌കാരിക വകുപ്പ് നിയമിച്ചു. നിലവിൽ കെഎസ്‌എഫ്‌ഡിസി ബോർഡ് അംഗമാണ്. ചെയർമാനായിരുന്ന ഷാജി എൻ കരുൺ മരിച്ച ഒഴിവിലാണ് നിയമനം.
എൺപതുകൾ മുതൽ സിനിമാമേഖലയിൽ സജീവമാണ് കെ മധു. 1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.









0 comments