ദേശാഭിമാനി സാഹിത്യ പുരസ്‌കാരം വിതരണം ഇന്ന്

തിരുവനന്തപുരം: ദേശാഭിമാനി സാഹിത്യപുരസ്‌കാരം തിങ്കൾ വൈകിട്ട് അഞ്ചിന് കേരള സർവകലാശാല സെനറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. വി ഷിനിലാൽ (നോവൽ), ആർ ഉണ്ണി (കഥ), രാവുണ്ണി (കവിത) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും.
സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ദേശാഭിമാനി ചീഫ്‌എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ് എന്നിവരും പങ്കെടുക്കും. ചെമ്മീൻ മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നുമുണ്ട്.









0 comments