അപവാദ പ്രചാരണം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കെ ജെ ഷൈൻ പരാതി നൽകി

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി അംഗം കെ ജെ ഷൈൻ പരാതി നൽകി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസിന് പരാതി നൽകിയത്. സ്‌ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. കസ്‌റ്റഡി മർദനത്തിന് ഇരയായെന്ന് കോൺഗ്രസുകാർ ആരോപിക്കുന്ന സുജിത്തിനെതിരെ 11 കേസുകൾ നിലവിലുണ്ട്. സംഭവം വിവാദമായതോടെ ഇയാൾ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചു.
ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി എറണാകുളം റൂറൽ സൈബർ പൊലീസ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു. മറുപടി ലഭിക്കാത്തതിനാൽ ഞായറാഴ്‌ച വീണ്ടും കത്ത് നൽകി. പ്രതികളായ കെ എം ഷാജഹാൻ, സി കെ ഗോപാലകൃഷ്ണൻ എന്നിവർ ഒളിവിലാണ്. ഇവർക്കെതിരെ അന്വേഷണം ഉൗർജ്ജിതമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിനുപുറമെ ഐടി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.









0 comments