മരം കടപുഴകിവീണ് പരിക്കേറ്റ യുവതി മരിച്ചു

വണ്ടൂർ: കാറ്റിൽ കടപുഴകിയ മരം ദേഹത്തുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ 28നായിരുന്നു അപകടം.പോരൂർ ചെറുകോട് മേലണ്ണം ചെണ്ണയിൽ നഗർ നെച്ചിലൻ സുനിത (34)യാണ് മരിച്ചത്.
മഴക്കൊപ്പം കാറ്റ് ശക്തമായതോടെ വീടിനുമുകളിൽ മരം വീഴുമെന്ന ഭയത്തിൽ സുനിത നാല് പെൺമക്കളേയുംകൂട്ടി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ഓടി. മക്കൾ സുരക്ഷിതമായി വീടിനുള്ളിലേക്ക് കയറിയതിന് തൊട്ടുപിന്നാലെ പിറകിലുണ്ടായിരുന്ന സുനിതയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. പ്ലാസ്റ്റിക് ഷെഡിലായിരുന്നു വർഷങ്ങളായി സുനിതയും കുടുംബവും കഴിഞ്ഞിരുന്നത്.
അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സമീപ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നട്ടെല്ലിന് അടക്കം ഗുരുതരമായി പരിക്കേറ്റ് ഒരുമാസത്തോളമായി ഐസിയുവിലായിരുന്നു. ഭർത്താവ്: വാസു. മക്കൾ: നിരഞ്ജന, നിവേദിത, നന്ദിത, നവനിക.
0 comments