കോടഞ്ചേരിയിൽ കാണാതായ വയോധിക മരിച്ചനിലയിൽ

കോഴിക്കോട്: കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതി മുതലാണ് വയോധികയെ കാണാതായത്. പോലീസും, ഡോഗ് സ്ക്വാഡും, നാട്ടുകാരും, സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
കാണാതായ സമയത്ത് ജാനു ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. കാണാതായ ശനിയാഴ്ച മുതൽ തന്നെ ഇവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കി ലും ഒരു വിവരവും ലഭിച്ചില്ല. പഞ്ചായത്ത് അംഗം ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പൊട്ടൻകോട് പള്ളി ക്കുന്നേൽ മലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി. ഇതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടത്.









0 comments