ഇന്ന് സർവകക്ഷി യോഗം ചേരും
ആറളത്ത് കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിച്ചത് ദൗർഭാഗ്യകരം: മന്ത്രി എ കെ ശശീന്ദ്രൻ

ഫയൽ ചിത്രം
കോഴിക്കോട്: ആറളത്ത് കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടത് അസാധാരണവും ദൗർഭാഗ്യകരവുമായ സംഭവമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണങ്ങൾ സ്വാഭാവികമാണ്. വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ തടയാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. നടപടികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അടിക്കാട് വെട്ടൽ, ആനമതിൽക്കെട്ട് തുടങ്ങിയ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവ ഉടൻ പൂർത്തീകരിച്ച് വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദമ്പതികളെ കാട്ടാന ആക്രമിച്ചത്. ഫാം പതിമൂന്നാം ബ്ലോക്കിലെ കരിക്കൻമുക്ക് ആർആർടി ഓഫീസിനടുത്ത് ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം.









0 comments