ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

found dead
വെബ് ഡെസ്ക്

Published on Sep 06, 2025, 09:29 PM | 1 min read

വേങ്ങര : ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം ജില്ലയിലെ പലൈയൂർ സെല്ലൂർ തോപ്പു തെരുവിലെ കന്തസ്വാമി മകൻ രാജ (42) ആണ് മരിച്ചത്. വേങ്ങര എസ് എസ് റോഡിനു സമീപമുള്ള ടി വി നസീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


തറ നില മാത്രമുള്ളവാടക കെട്ടിടത്തിൻ്റെ മുകളിലേക്ക് ഗോവണി കെട്ടിയ സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ശനിയാഴ്ച്ച ഉച്ചയോടെ വേങ്ങര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വേങ്ങര ട്രോമോ കെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Home