ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവ് പുഴയിൽ ചാടി

തിരൂർ:വെട്ടം വിആർസി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി വന്ന യുവാവ് പുഴയിൽ ചാടി. നോർത്ത് പറവൂർ സ്വദേശിയായ 26കാരനാണ് പുഴയിൽച്ചാടിയത്.
ചികിത്സയ്ക്കായി സെന്ററിലെത്തിച്ച യുവാവ് താൻ വഴിയിൽവെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു. തുടർന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മോതിരം പുറത്തെടുക്കാൻ കൊണ്ടുവന്നു. എക്‌സ്‌റേയിൽ വയറ്റിൽ മോതിരം കണ്ടെത്തി.
മലവിസർജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞ് ചികിത്സ നൽകി.തിരിച്ച് വിആർസി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളിൽനിന്ന് തിരൂർ-പൊന്നാനിപുഴയിലേക്ക് ചാടുകയായിരുന്നു.
യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ സുഹൃത്തുക്കൾ രണ്ടുപേരും നാട്ടുകാരും ചേർന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു.നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.








0 comments