കടുത്ത വിഭാഗീയത: എൻ ഡി അപ്പച്ചൻ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കൽപ്പറ്റ: കടുത്ത വിഭാഗീയതയ്ക്കിടെ വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത് അടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നാലെയാണ് രാജി. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.
എന്‍ എം വിജയന്‍റെയും മകന്‍റെയും മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ രണ്ടാം പ്രതിയാണ് അപ്പച്ചന്‍. ഇതിന്‍റെ പേരിലുള്ള വിവാദങ്ങള്‍ മൂര്‍ച്ഛിച്ച് നില്‍ക്കവെയാണ് മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും അപ്പച്ചന്‍റെ അടുത്ത ആളുമായിരുന്ന ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്. ഇതോടെ ജില്ലയില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ശക്തമായി. അപ്പച്ചനെ സംരക്ഷിക്കാന്‍ അവസാന നിമിഷംവരെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു.
തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ ഒരു നീക്കവും നടക്കുന്നില്ലെന്നും, താൻ വിചാരിച്ചാലേ രാജിവെക്കൂ എന്നും അപ്പച്ചൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.









0 comments