ചാർളി സിനിമയിലെ ഡേവിഡ്; പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

കൊച്ചി : പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന രാധാകൃഷ്ണൻ ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു.
രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള രാധാകൃഷ്ണൻ അറിയപ്പെടുന്ന ഫാഷൻ ഫോട്ടോ ഗ്രാഫർ കൂടിയായിരുന്നു. ‘ചാർളി’ എന്ന സിനിമയിലൂടെയാണ് രാധാകൃഷണൻ അഭിനയരംഗത്തെത്തിയത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ അച്ഛനായ ഡേവിഡ് എന്ന കഥാപാത്രമാണ് രാധാകൃഷ്ണന്‍ ചക്യാട്ട് അവതരിപ്പിച്ചത്.









0 comments