കെറ്റാമെലോൺ കേസ് ; പ്രതികളെ എൻസിബി വീണ്ടും കസ്റ്റഡിയിൽ വാങ്ങും

കൊച്ചി
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലവഴി ലഹരിവിൽപ്പന നടത്തിയ കേസിൽ പ്രതികളായ മൂവാറ്റുപുഴ സ്വദേശി എഡിസൺ, സുഹൃത്ത് അരുൺ തോമസ്, മറ്റൊരുകേസിൽ അറസ്റ്റിലായ ഡിയോൾ എന്നിവരെ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി എൻസിബി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
തിങ്കളാഴ്‌ച കസ്റ്റഡി അപേക്ഷ നൽകും. രണ്ടുദിവസത്തേക്കാണ് അപേക്ഷ നൽകുക. നിലവിലെ കസ്റ്റഡി കാലാവധി വെള്ളിയാഴ്‌ച അവസാനിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എഡിസൺ, അരുൺ എന്നിവരെ മൂവാറ്റുപുഴ സബ്‌ജയിലിലേക്കും ഡിയോളിനെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.









0 comments