രാഹുലിനെ വിമർശിച്ചു; കെ സി വേണുഗോപാലിന്റെ ഭാര്യക്കെതിരെയും കോൺഗ്രസ് സൈബർ ആക്രമണം

ആശ, സെെബർ ആക്രമണത്തിന് കാരണമായ എഫ്ബി പോസ്റ്റ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. കെ ആശക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം. ഇതേത്തുടർന്ന് രാഹുലിനെ വിമർശിച്ച് ഫെയ്‌സ്‌ബുക്കിലിട്ട് പോസ്റ്റ് ആശ പിൻവലിച്ചു. രാഹുലിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ ഉമ തോമസിനെതിരെയും പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ശക്തമായ സൈബർ ആക്രമണാമുണ്ടായത്.
ആശയുടെ പോസ്റ്റിന് താളെ അസഭ്യവർഷങ്ങളുമായാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. ആശ പോസ്റ്റ് പിൻവലിച്ചിട്ടും അവർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുകയാണ്. കെ സി വേണുഗോപാലിനെ ഉൾപ്പെടെ ബന്ധപ്പെടുത്തിയുള്ള കമന്റുകളാണ് ആശയുടെ പോസ്റ്റിന് താഴെ വന്നത്.
ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും സ്ത്രീകള്‍ ഭയന്ന് ഇയാളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നുമായിരുന്നു രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നുള്ള ആശയുടെ പ്രതികരണം. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണെന്നും ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആവുന്നുമില്ല എന്നും ആശ പറഞ്ഞു.
ഡിലീറ്റ് ചെയ്ത ആശയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്
ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും ഗൂഗിൾ പേയിലും മെസ്സേജുകൾ അയക്കാൻ പറ്റുമെന്നും സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ മെസ്സേജുകൾ അയക്കാൻ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നൊക്കെ വാർത്തകളിലൂടെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകൾ ഭയന്ന് ഇയാളെപ്പറ്റി ചർച്ചചെയ്യുകയാണ്.
പുറത്തുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്നു വരും ദിവസങ്ങളിലെ അറിയാൻ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആവുന്നുമില്ല.








0 comments