സൈബർ ആക്രമണം: പരാതി നൽകി നടി റിനി ആൻ ജോർജ്

rin ann george
വെബ് ഡെസ്ക്

Published on Sep 13, 2025, 04:02 PM | 1 min read

കൊച്ചി: യുവനേതാവിനെതിരെ തുറന്ന് പറഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം വ്യാപകമായതോടെ പൊലീസിൽ പരാതി നൽകി നടി റിനി ആൻ ജോർജ്. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.


സൈബർ ആക്രമണങ്ങളിലും അപകീർത്തികരമായ പരാമർശങ്ങളിലും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനിയുടെ പരാതി. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.


ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതിന് ശേഷം റിനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണ് തന്റെതെന്നും തന്റെ യുദ്ധം ഏതെങ്കിലും വ്യക്തികളോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെയാണെന്നും റിനി വ്യക്തമാക്കിയിരുന്നു.


റിനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ പുറത്തുവന്നിരുന്നു, ​ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള നിരവധി ഓഡിയോകൾ പുറത്തുവന്നതോടെ രാഹുലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിന് ഇരയായ യുവതിക്ക് റിനി ഐക്യദാർഡ്യവും അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home