സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ്‌ തുടരും

C V Varghese
വെബ് ഡെസ്ക്

Published on Feb 06, 2025, 12:05 PM | 1 min read

തൊടുപുഴ: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ്‌ തുടരും. രണ്ടാം തവണയാണ് വർഗീസ് ജില്ലാ സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌.


അറുപത്തിനാലുകാരനായ സി വി വർഗീസ് കെഎസ്‌വൈഎഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.


ചെള്ളക്കുഴിയിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനിച്ചു. 18-ാം വയസ്സിൽ പാർടിയംഗമായി. 1980ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗമായി. ബഥേൽ സഹകരണ ആശുപത്രി സ്ഥാപകനാണ്‌.


ഇടുക്കി മെഡിക്കൽ കോളേജ് എച്ച്എംസി അംഗവും ജൈവഗ്രാം ജില്ലാ സഹകരണസംഘം പ്രസിഡന്റുമാണ്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.



deshabhimani section

Related News

View More
0 comments
Sort by

Home