വീഡിയോ വ്യാജം ; ‘പ്രൊഫ്കോൺ’ സംഘടിപ്പിച്ചിട്ടില്ലെന്ന് കുസാറ്റ്

കളമശേരി
കുസാറ്റിൽ "പ്രൊഫ്കോൺ' എന്ന പരിപാടി സംഘടിപ്പിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സർവകലാശാല അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒക്ടോബറിൽ മംഗളൂരുവിൽ നടക്കാനിരിക്കുന്ന വിസ്ഡം കോൺഫറൻസിന്റെ ഭാഗമായി കുസാറ്റിൽ 15ന് പരിപാടി നടന്നതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
"പ്രൊഫ്കോൺ' പേരിൽ കുസാറ്റ് ക്യാമ്പസിനകത്തോ പുറത്തോ നടത്തിയിട്ടില്ല. ഇത്തരമൊരു പരിപാടി പുറത്തുനിന്നുള്ള സംഘടനകൾക്കോ വ്യക്തികൾക്കോ ക്യാമ്പസിനകത്ത് നടത്താനാകില്ല. സമത്വാശയങ്ങളെ എന്നും ഉയർത്തിപ്പിടിക്കുന്ന സർവകലാശാല വിവേചനാത്മകമായ സമീപനങ്ങൾക്കോ പരിപാടികൾക്കോ പിന്തുണ നൽകുകയോ അവ സംഘടിപ്പിക്കുകയോ ചെയ്യില്ല. മാധ്യമങ്ങളും വിദ്യാർഥികളും തെറ്റായ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് സർകലാശാലാ അധികൃതർ വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.
സർവകലാശാലയെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments