നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്‌ ആശ്വാസകരം: സിപിഐ എം

nimisha priya
വെബ് ഡെസ്ക്

Published on Jul 15, 2025, 09:47 PM | 1 min read

തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണെന്ന്‌ സിപിഐ എം. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിലൂടെ പറഞ്ഞു.


കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്. കാന്തപുരം അബൂബക്കർ മുസ്ലിയാരെയും നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനേയും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിമിഷപ്രിയയ്ക്ക് വേണ്ടി ശ്രമം നടന്നത് സ്വാഗതാർഹമാണ്. നിമിഷ പ്രിയയുടെ മോചനത്തിൽ എത്തുന്ന വിധത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം സുഗമമായി മുന്നോട്ടു പോകട്ടെ.– പ്രസ്‌താവനയിൽ സിപിഐ എം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home