കൊടകര കേസ് അട്ടിമറി: കൊച്ചി ഇഡി ഓഫീസിലേക്ക് സിപിഐ എം മാർച്ച് സംഘടിപ്പിച്ചു

കൊച്ചി: കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ആസ്ഥാനത്തേക്ക് സിപിഐ എം പ്രതിഷേധ മാർച്ച് നടത്തി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

കൊടകര കുഴൽപ്പണക്കേസിൽ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടലാണ് നടത്തിയത്. ബിജെപിക്കായി ഇഡി ചാർജ് ഷീറ്റ് മാറ്റിയെഴുതിയാണ് കോടതിയിൽ സമർപ്പിച്ചത്. കോടിക്കണക്കിന് രൂപ ബിജെപി ഓഫീസിൽ എത്തിച്ചെന്ന ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിയെടുക്കാൻപോലും ഇഡി തയ്യാറായില്ല. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇഡിയുടെ നീക്കങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധപരിപാടികൾക്ക് മുന്നോടിയായാണ് ഇഡി ഓഫീസ് മാർച്ച് .










0 comments