സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

മലപ്പുറം: സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി വി പി അനിൽ, വി ശശികുമാർ, വി എം ഷൗക്കത്ത്, ഇ ജയൻ, വി രമേശൻ, കെ പി സുമതി, പി കെ ഖലീമുദ്ദീൻ, കെ പി അനിൽ, ബി മുഹമ്മദ് റസാഖ്, ടി എം സിദ്ദിഖ് എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ.
പത്ത് അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ കെ പി അനിൽ, ബി മുഹമ്മദ് റസാഖ്, ടി എം സിദ്ദിഖ് എന്നിവരാണ് പുതുമുഖങ്ങൾ. യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എളമരം കരീം, ടി പി രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അധ്യക്ഷനായി.









0 comments