സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. വ്യാഴാഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയോഗമാണ് 12 അംഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി എം മെഹബൂബ്, കെ കെ ലതിക, സി ഭാസ്‌ക്കരൻ, മാമ്പറ്റ ശ്രീധരൻ, ടി വിശ്വനാഥൻ, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, സി പി മുസാഫർ അഹമ്മദ്, എം ഗിരീഷ്, എസ് കെ സജീഷ്, പി നിഖിൽ, പി പി ചാത്തു എന്നിവരാണ് സെക്രട്ടറിയറ്റംഗങ്ങൾ. സെക്രട്ടറിയറ്റിൽ എസ് കെ സജീഷ്, പി നിഖിൽ, പി പി ചാത്തു എന്നിവരാണ് പുതുമുഖങ്ങൾ.
യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ പി സതീദേവി, ടി പി രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മറ്റിയംഗം പി മോഹനൻ, കെ കെ ലതിക, വി വസീഫ് എന്നിവർ പങ്കെടുത്തു









0 comments