വടകരയില്‍ സിപിഐ എം പ്രവർത്തകരെ ആക്രമിച്ച സംഭവം; 5 പേർക്കെതിരെ കേസ്

വടകര: പുതുപ്പണം വെളുത്തമല വായനശാല അടിച്ചുതകർത്ത് സിപിഐ എം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ വടകര പൊലീസ് കേസെടുത്തു.
കോൺഗ്രസ്- ബിജെപി പ്രവർത്തകരായ കുന്താപ്പുറത്ത് പുതുപ്പണം കെ പി അജേഷ് കുന്താപ്പുറത്ത്, കുന്താപ്പുറത്ത് റിജേഷ്, വള്ളുപറമ്പത്ത് സോനിജ്, വള്ളുപറമ്പത്ത് രബിത്ത്, വള്ളുപറമ്പത്ത് സഞ്ജു എന്നിവർക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. ഇരുമ്പ് ഹുക്ക് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന പ്രവീണിന്റെ പരാതിയിലാണ് കേസ്. തടയാൻ ശ്രമിച്ച മറ്റുള്ളവരെയും ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.









0 comments