രാജു ഏബ്രഹാം പത്തനംതിട്ട ജില്ലാ സെക്രട്ടറി

raaju abram
പത്തനംതിട്ട > സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തു. 24–-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ രാജു ഏബ്രഹാം റാന്നി സെന്റ് തോമസ് കോളേജിലെ ചെയർമാനായിരുന്നു. കേരള യൂണിവേഴ്സിറ്റി കൗൺസിലറായിരുന്നു. റാന്നി റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, പത്തനംതിട്ടയിലെ ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.









0 comments